Pravasimalayaly

അങ്കമാലിയിൽ വീടിന് തീപിടിച്ചു; അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. 

വീട്ടിൽ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version