Sunday, November 24, 2024
HomeLatest News‘അച്ഛാ ഇനിയെങ്കിലും നിങ്ങള്‍ മദ്യപിക്കരുത്’; പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

‘അച്ഛാ ഇനിയെങ്കിലും നിങ്ങള്‍ മദ്യപിക്കരുത്’; പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് തിരുനെല്‍വേലിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയുമായ ദിനേശാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ തൂങ്ങിമരിച്ചത്.

 തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ദിനേശ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിക്കും കത്ത് എഴുതി വെച്ചിട്ടാണ് ദിനേശ് ആത്മഹത്യ ചെയ്തത്.

നീറ്റ് പരിശീലനത്തിന് പോയിരുന്ന കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം ഏറെനാളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. പിതാവിന്റെ മദ്യപാനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും,

താന്‍ മരിച്ചതിനുശേഷം നിങ്ങള്‍ മദ്യപിക്കരുതെന്നും തന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും പിതാവ് പങ്കെടുക്കരുതെന്ന് ദിനേശ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയില്‍ 500ല്‍ 464 മാര്‍ക്ക് വാങ്ങിയാണ് ദിനേശ് വിജയിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments