Saturday, November 23, 2024
HomeNewsKeralaഅഞ്ചു ദിവസം മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട് 

അഞ്ചു ദിവസം മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ ഗോവ  തീരത്തിന് സമീപമാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു  പടിഞ്ഞാറു വടക്കു പടിഞ്ഞാറ് ദിശയില്‍  സഞ്ചരിക്കാന്‍ സാധ്യതയെന്ന അറിയിപ്പില്‍ പറയുന്നു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശക്തി പ്രാപിച്ച് ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 29  മുതല്‍  ഒക്ടോബര്‍  1 വരെ   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments