Saturday, November 23, 2024
HomeMoviesMovie Newsഅടിവസ്ത്ര വ്യാപാരികളില്‍ നിന്നുപോലും അവാര്‍ഡ് വാങ്ങുന്നവര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് വാങ്ങാന്‍ മടിക്കുന്നതെന്തിനാണ്! അവാര്‍ഡ് നിരസിച്ചവര്‍ക്കെതിരെ...

അടിവസ്ത്ര വ്യാപാരികളില്‍ നിന്നുപോലും അവാര്‍ഡ് വാങ്ങുന്നവര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് വാങ്ങാന്‍ മടിക്കുന്നതെന്തിനാണ്! അവാര്‍ഡ് നിരസിച്ചവര്‍ക്കെതിരെ ജോയ് മാത്യു

ദേശീയ അവാര്‍ഡ് ദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അവാര്‍ഡ് നിരസിച്ച കലാകാരന്‍മാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും പോലും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോയെന്ന ഭയമാണോയെന്നും ജോയ് മാത്യു ചോദിക്കുകയുണ്ടായി.

അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണ്. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങിനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്റിന്റേതായിരിക്കും. രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നായിരുന്നു ജോയ് മാത്യുവിന്റെ മറ്റൊരു പരിഹാസം.

കഠുവയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്നിശോഭയുണ്ടായേനെ. ഇതിപ്പോള്‍ കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയെന്നും ജോയ് മാത്യു പരിഹസിക്കുന്നു.

അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ എന്നു പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments