Pravasimalayaly

അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: അതിരപ്പിള്ളിയിൽ യുവതിയെ കൊന്നു വനത്തിൽ തള്ളി. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് അഖിൽ അറസ്റ്റിലായി. 

ആതിരയെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് യുവതിയെ കൊന്നത്. 

സൂപ്പർ മാർക്കറ്റിൽ സെയിൽസ് ​ഗേളായി ജോലി ചെയ്യുകയായിരുന്നു ആതിര. അഖിൽ കടം വാങ്ങിയ പണം ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Exit mobile version