Pravasimalayaly

അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയത്”,​ വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയയിലെ “നന്മമരം”

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മാപ്പ് പറഞ്ഞു. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണെന്നും അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നതായും ഫിറോസ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് ലെെവിലൂടെയാണ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ദിവസമായിട്ട് രോഗികൾക്കൊപ്പമായിരുന്നു. എല്ലാ ആളുകളുടെയുംയും വേദന തലയിൽ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേൾക്കുന്നത്. അപ്പോൾ ചിലപ്പോൾ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ‌ ക്ഷമിക്കണം.ആരെയാലും വ്യക്തിപരമായി ഇങ്ങനെ പറയാനുള്ള അവകാശം ഇല്ല. അങ്ങനെ നടത്തിയ പരാമർശത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണഅടെങ്കിൽ അവരോട് മാപ്പ് പറയുന്നു”-ഫേസ്ബുക്ക് വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി

അതേസമയം,​ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെട്ടിരുന്നു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ വ്യക്തമാക്കി

Exit mobile version