അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും 28.87 കോടി നേടി മലയാളി

0
43

അബുദാബി:അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പർ നറുക്കെടുപ്പിൽ പത്തിൽ പത്തും ഇന്ത്യക്കാർക്ക്. ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (ഏകദേശം 28.87 കോടി ഇന്ത്യൻ രൂപ) ലഭിച്ചത് മലയാളിയായ ശ്രീനു ശ്രീധരൻ നായർക്കാണ്. ഓൺലൈനായി എടുത്ത 098165 നമ്പർ ടിക്കറ്റിനാണ് ബമ്പർ നറുക്ക് വീണത്. സംഘാടകർ വിജയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹത്തിന് സാക്കിർ ഖാൻ അർഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുൽ റഷീദ് കോടാലിയിൽ, രാജീവ് രാജൻ എന്നിവർ നേടി. പത്ത് നറുക്കിൽ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങൾ നേടിയവരൊഴികെ ബാക്കി സമ്മാനാർഹരെല്ലാം ടിക്കറ്റെടുത്തത് ഓൺലൈനായാണ് എന്നതും പ്രത്യേകതയാണ്. ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പർ വിജയി യു.എ.ഇ.യിൽ ഇതുവരെ വരാത്ത ആളായിരുന്നു

Leave a Reply