Pravasimalayaly

അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതികള്‍ കേരളം വിട്ടെന്ന് സംശയം

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ കേരളം വിട്ടെന്ന് സംശയം. ബംഗളൂരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലും പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ എത്താനിടയുള്ള സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തും.

പ്രതികള്‍ക്കായി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് പൊലിസ് നിഗമനം.

തിരിച്ചറിഞ്ഞ പ്രതികളില്‍ ആറു പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്. കൊലപാതകം നടന്ന ശേഷം ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള സൈഫുദ്ധീനില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്.

Exit mobile version