Pravasimalayaly

അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ

അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ കണ്ടെത്തി. ടെക്സസിലെ സാൻ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക് കിടന്നത്. 

മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് പ്രദേശം. 

നഗരത്തിന്റെ തെക്കൻ പ്രാന്ത പ്രദേശത്തുള്ള റെയിൽവേ ട്രാക്കിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണ കാരണമെന്നും വിലയിരുത്തലുകളുണ്ട്. ഇന്നലെ ഇവിടെ 39.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 

Exit mobile version