അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

0
35

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്. അയോവയിലെ സ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു സ്‌കൂള്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. 

കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ആക്രമണം ടാര്‍ഗറ്റഡ് അറ്റാക്കാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

അതിനിടെ കാലിഫോര്‍ണിയയിലെ ഹാഫ്മൂണ്‍വേ എന്ന സ്ഥലത്ത് മറ്റൊരു വെടിവെയ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കാലിഫോര്‍ണിയയില്‍ നിന്നും 28 മൈല്‍ അകലെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്.

Leave a Reply