ന്യൂയോർക്ക്
അമേരിക്കയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10910 ആയി ഉയർന്നു. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്‌ഥിരീകരിക്കപ്പെട്ടത്. യുദ്ധ കാലഘട്ടങ്ങളിൽ പോലും നേരിടാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് യുഎസ് കടന്ന് പോകുന്നത്. വൈറസ് വ്യാപനം തടയാൻ ദേശിയ അടിയന്തരാവസ്‌ഥയ്‌ക്ക് പുറമെ 42 സംസ്‌ഥാനങ്ങൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു.
ന്യൂയോർക്ക്, ലൂസിയാന, മിഷിഗൺ എന്നിവിടങ്ങളിലാണ് കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ മാത്രം മരണം നാലായിരം കവിഞ്ഞു