അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു
ന്യൂയോർക്ക്
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,794 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,45,878 ആയി. മരണമടഞ്ഞവരുടെ എണ്ണം 1,34,696 ആയി. 13,79,706 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ന്യൂയോര്‍ക്ക്- 4,24,245, കലിഫോര്‍ണിയ- 2,91,700, ഫ്ളോറിഡ- 2,23,783, ടെക്സസ്- 2,23,750, ന്യൂജഴ്സി- 1,77,307, ഇല്ലിനോയിസ്- 1,50,554, മസാച്യുസെറ്റ്സ്- 1,10,602, അരിസോണ- 1,08,614 , ജോര്‍ജിയ- 1,03,890, പെന്‍സില്‍വാനിയ- 96,864 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ ന്യൂയോര്‍ക്ക്- 32,304, കലിഫോര്‍ണിയ- 6,652, ഫ്ളോറിഡ- 3,890, ടെക്സസ്- 2,872, ന്യൂജഴ്സി- 15,423, ഇല്ലിനോയിസ്- 7,309, മസാച്യുസെറ്റ്സ്- 8,243, അരിസോണ- 1,963, ജോര്‍ജിയ- 2,922, പെന്‍സില്‍വാനിയ- 6,870 എന്നിങ്ങനെയാണ്.