വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്. മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 16 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 22 ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് അക്രമികള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെപ്പ് നടന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവിയിൽ പതിഞ്ഞ അക്രമിയുടെയും അവർ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങള്‍
പൊലീസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു.പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു.