വാഷിങ്ടണ്‍: അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേർ മരിച്ചു. സ്‌കൂളിലെ പൂര്‍വവിദ്യാർത്ഥിയാണ് ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയായിരുന്നു നാഷ്‌വില്ലിലെ സ്വകാര്യ എലിമെന്ററി സ്‌കൂളില്‍ വെടിവെപ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.
ഓഡ്രി ഹെയില്‍ എന്ന 28കാരിയായ ട്രാന്‍സ്‌ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് അറിയിച്ചു.