Pravasimalayaly

അമേരിക്കയിൽ 24 മണിക്കൂറിനിടെ 25000 കോവിഡ് രോഗികൾ :ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു

ന്യൂ യോർക്ക്

ലോകമാകമാനം കൊറോണ മരണം 217,813 ആയി ഉയര്‍ന്നു. 3,113,447 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 10,35,454 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണസംഖ്യ അറുപതിനായിരത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,000ത്തോളം പേര്‍ക്ക് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചു. 2,470 പേര്‍ മരിച്ചു.

സ്‌പെയിനില്‍ 232,128 കൊറോണ രോഗികളാണ് ഉള്ളത്. 23,822 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ഇറ്റലിയില്‍ 27,359 പേര്‍ മരിച്ചു. ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 21,678 ആയി ഉയര്‍ന്നു. ഫ്രാന്‍സിലെ മരണസംഖ്യ 23,660 ആയി.

ബെല്‍ജിയത്തില്‍ 7331 പേരും ജര്‍മനിയില്‍ 6280 പേരും മരിച്ചു. ഇറാനില്‍ മരണം ആറായിരത്തോട് അടുത്തു. ബ്രസീലില്‍ മരണം 5000 കടന്നു. അതേസമയം സ്‌പെയിനിലും ജര്‍മനിയിലും അമേരിക്കയിലും ഒരു ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. ലോകത്താകെ 20 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്

Exit mobile version