അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലിനെന്ന് സൂചന

0
30

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിയുമെന്ന് സൂചന. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്ന അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല, നിരവധി പ്രൊജക്ടുകളുടെ തിരക്കുകളില്‍ പെട്ടതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെയ്ക്കാനാകില്ല. സ്ത്രീകളെയും യുവാക്കളെയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്റും വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനത്തേക്ക് മോഹന്‍ലാലിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

Leave a Reply