Pravasimalayaly

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം; സുപ്രിംകോടതി വിധി ഇന്ന്

 ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്‌രിവാളിന്റെ വാദം കേട്ടശേഷമാകും കോടതി തീരുമാനമെടുക്കുക. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. എന്നാൽ ഇ.ഡി ഇത് എതിർത്തു. ഇത് തെറ്റായ കീഴ്വഴക്കണാമെന്ന് ചൂണ്ടികാട്ടി 

ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകൾ നിർവഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിർക്കുകയാണ്. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി രാവിലെതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം നല്‍കിയേക്കും.

Exit mobile version