അര്‍ജന്റീനയെ വരിഞ്ഞുമുറുക്കി ഐസ്‌ലാന്‍ഡ്‌ (1-1)

0
28

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍ീനയ്‌ക്കെതിരേ തകര്‍പ്പന്‍ മുന്നേറ്റവുമായി ഐസ്‌ലാന്‍ഡ്. 19-ാം മിനുട്ടില്‍ അഗ്യൂറോയുടെ ഗോളിലൂടെ മുന്നേറ്റം തുടര്‍ന്ന അര്‍ജന്റീനയെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കകം ആല്‍ഫ്രഡ് ഫിന്‍ബോഗന്‍സിലൂടെ ഐസ്‌ലാന്‍ഡ് മറുപടി നല്‍കി. മത്സരം സമനിലയില്‍ കലാശിച്ചു(1-1).

കളിയിലുടനീളം മികച്ച പന്തടക്കം കാണിച്ച ഐസ്‌ലാന്‍ഡ് അര്‍ജന്റീനയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്റീന ഐസ്‌ലാന്‍ഡിനെ മെരുക്കാന്‍ ആദ്യ പകുതിയില്‍ നന്നേ വിയര്‍ത്തു.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായില്ല. ഐസ്‌ലാന്‍ഡ് കളംനിറഞ്ഞു കളിച്ചു. 64-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കും 75-ാം മിനുട്ടിലെ ഫ്രീകിക്കും മെസി പാഴാക്കിയതോടെ വലിയ ദുരന്തം അര്‍ജന്റീനയെ കാത്തിരുന്നു- ലോകകപ്പിനെ നവാഗതരായ ഐസ്‌ലാന്‍ഡിനോട് സമനില. അതായത് തോല്‍വിക്കു സമം.

Leave a Reply