Pravasimalayaly

‘അവരെ തൂക്കികൊല്ലൂ’; മകളോടൊപ്പം പ്രതിഷേധിച്ച് ജയസൂര്യ

 

ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയൊട്ടാകെ പ്രതിഷേധം ആളിപ്പടരുന്നു. . ‘ഞാൻ ഹിന്ദുസ്ഥാൻ, ഞാൻ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി കൂട്ടമാനഭംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാനിൽ കൊല്ലപ്പെട്ടു’ എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ട് പാര്‍വതി ക്യാംപെയ്നിന്‍റെ ഭാഗമായതിന് പിന്നാലെ നടൻ ജയസൂര്യയും പ്രതിഷേധിച്ച് രംഗത്തെത്തി.

മകള്‍ വേദയോടൊപ്പം ‘അവരെ തൂക്കികൊല്ലൂ’ എന്ന പ്ലക്കാര്‍ഡും ഏന്തി നില്‍ക്കുന്ന ചിത്രവുമായാണ് നടന്‍ ജയസൂര്യ പ്രതിഷേധ ക്യാംപെസ്നിന്‍റെ ഭാഗമായത്.

Exit mobile version