വിവാദങ്ങളില്‍പ്പെട്ട് വലയുന്ന നടന്‍ ചിമ്പുവിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവരുകയാണ്. ഇപ്പോള്‍ ചാനല്‍പരിപാടികളില്‍ അതിഥിയായി താരത്തെ കാണാറുണ്ട്. കൂടാതെ സാമൂഹ്യ പ്രശ്‌നങ്ങളിലും താരം ഇടപെടാറുണ്ട്. ചാനല്‍പരിപാടിക്കെത്തുന്ന ചിമ്പു തന്റെ പ്രണയതകര്‍ച്ചയെ കുറിച്ചും സിനിമാ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞ് വികാരധീനനാകാറുണ്ട്.
കഴിഞ്ഞ ദിവസം സീ തമിഴ് ചാനലിലെ ഡാന്‍സ് ഷോയ്‌ക്കെത്തിയ ചിമ്പു പൊട്ടിക്കരഞ്ഞു. ഒരു പെണ്‍കുട്ടി തന്നെ വിളിച്ചതു കേട്ടാണ് നടന്റെ കണ്ണീരണിഞ്ഞത്. ഏറെ നാളുകള്‍ മുന്‍പ് സംസാര ശേഷി നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ കുറിച്ച് താരം തന്റെ ആരാധകന്‍ മുഖേനേ അറിഞ്ഞിരുന്നു. തുടര്‍ന്ന് ആ കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ചികിത്സയിലൂടെ ആ പെണ്‍കുട്ടിക്ക് സംസാര ശേഷി വീണ്ടുകിട്ടി.
ചികിത്സയില്‍ പൂര്‍ണ്ണ സുഖം പ്രാപിച്ച കുട്ടി ചിമ്പുവിനെ കാണാന്‍ എത്തിയപ്പാഴാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ചാനല്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ ചിമ്പു അറിയാതെ ആ കുട്ടിയെ അവിടെ എത്തിക്കുകയായിരുന്നു. ചിമ്പു മാമാ എന്ന് വിളിച്ചു കൊണ്ടാണ് കുട്ടി സ്‌റ്റേജില്‍ എത്തിയത്. ഇത് താരത്തെ ഞെട്ടിച്ചിരുന്നു. കുട്ടി കൊണ്ടുവന്ന ഐസ്‌ക്രീം താരത്തിനു നല്‍കിയ ശേഷമാണ് അവള്‍ വേദിവിട്ടത്.വസാന ചിത്രം. മലയാളിയായ മഞ്ജിമയായിരുന്നു നായിക. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതിന് ശേഷം ചിമ്പു സിനിമകളിലൊന്നും അഭിനയിച്ചില്ല. ‘ട്രിപ്പിള്‍ എ’ എന്ന ചിത്രത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ താരം നേരിട്ടു. ചിത്രത്തിന്റെ സംവിധായകന്‍ ചിമ്പുവിനെതിരെ സിനിമാ സംഘടനയില്‍ പരാതി നല്‍കിയിരുന്നു.
മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രം ചെക്ക സിവന്ത വാനത്തില്‍ ചിമ്പുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. രണ്ടാം വരവ് കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.