‘അവള്‍ സ്‌കൂളിലെ ‘ഊത്തുഫെസ്റ്റിവലിന്’ ഫസ്റ്റായിരുന്നു, ലാലേട്ടന്റെ നീരാളിയുടെ ടീസര്‍ എത്തി

0
71

കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനെ കൂടാതെ നാദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ടീസറിലുള്ളത്. മോഹന്‍ലാലും നാദിയ മൊയ്തുവും നായകാനായികന്മാരെത്തിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ രംഗങ്ങളെ അനുകരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസര്‍.

നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. സ്റ്റീഫന്‍ ദേവസ്യയാണ് സംഗീത സംവിധാനം. നീരാളി ജൂണ്‍ 14 ന് തീയെറ്ററുകളിലെത്തും.

Leave a Reply