അവസാന മിനുട്ടില്‍ സാംബാ താളം; കോസ്റ്റ റിക്കയെ തകര്‍ത്ത് ബ്രസീല്‍ (2-0)

0
30

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടില്‍ ഫിലിപ്പെ കുടിഞ്ഞ്യോയും അവസാന മിനുട്ടില്‍ നെയ്മറും അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുവരെയുള്ളതെല്ലാം ആരാധകര്‍ മറന്നു. ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തോല്‍പ്പിച്ചു. അവസാന നിമിഷം ഇരമ്പിയെത്തിയ രണ്ടു ഗോളുകള്‍ കോസ്റ്ററിക്കയുടെ പ്രതിരോധക്കെട്ട് തകര്‍ത്ത് വലയിലെത്തിയപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശത്തില്‍ മതിമറന്നു.

ബ്രസീല്‍ 1 – കോസ്റ്റ റിക്ക 0

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി സമനില പിടിച്ച ബ്രസീലിന്റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ കോസ്റ്റ റിക്ക ലോകകപ്പില്‍നിന്നു പുറത്തായി.

Leave a Reply