കുവൈറ്റ്:ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ജൂലൈയ്യാ ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ്-ഉല്ലാസതീരം ഏപ്രില്‍ 19, 20 തീയതികളിലായി നടത്തി. പ്രോഗ്രാമില്‍ ഇടുക്കി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പി ആന്റോ, ജെനറല്‍ സെക്രട്ടറി മാത്യു അരീപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.
വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ക്കൊപ്പം, കടലിലും, മണലിലുമായി ചിലവഴിച്ച നിമിഷങ്ങള്‍ കുട്ടികള്‍കൊപ്പം മുതിര്‍ന്നവര്‍ക്കും മറക്കാനാവാത്ത അനുഭവം ആയി.
ഉല്ലാസതീരം പ്രോഗ്രാം ജനറല്‍ കണ്‍വീര്‍ ശ്രീ.ജോസഫ് മൂക്കന്‍ തോട്ടത്തില്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. ഇടുക്കി അസോസിയേഷന്‍ സെക്രട്ടറി ജോബി ജോസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറം സാമൂഹ്യ പ്രതിബദ്ധതയിലും ഇടുക്കി അസോസിയേഷന്‍ നടത്തുന്ന ഇടപെടലുകള്‍ അംഗങ്ങളുടെ പ്രശംസയ്ക്ക് പാത്രമായി. മാര്‍ച്ചുമാസം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തില്‍ ഇടുക്കി അസോസിയേഷന്‍ കുവൈറ്റും ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയും ചേര്‍ന്നുനടപ്പിലാക്കിയ ഹൗസിംഗ് പ്രോജക്ട്ന്റെ താക്കോല്‍ കൈമാറ്റവും കുടുംബഷേമനിധിയിലേക്കുള്ള സ്ഥിരനിക്ഷേപ രേഖാസമര്‍പ്പണവും അഡൈ്വസറി ബോര്‍ഡംഗം ഐവി അലക്‌സ് പരുന്തുവീട്ടില്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചു.ശ്രീ ജോബി ജോസഫിന്റെ വരികള്‍ക്ക് സംവിധായകന്‍ സിജോ അബ്രാഹം നടത്തിയ മ്യൂസിക്കല്‍ ആല്‍ബം ചിത്രീകരണം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കള്‍ച്ചറല്‍ കണ്‍വീനര്‍ ശ്രീ ബെന്നി അഗസ്റ്റിന്‍ സംവിധാനം ചെയ്ത്, അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ് കാണികളുടെ അഭിനന്ദനങ്ങല്‍ ഏറ്റുവാങ്ങി. വിവിധ മത്സര വിജയികള്‍ക്ക് മെഡലുകള്‍ നല്‍കിയതിനോടൊപ്പം, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയും സംഘാടകര്‍ മാതൃകയായി.തുടര്‍ പഠനങ്ങള്‍ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന കുട്ടികള്‍ക്കു യാത്രയയപ്പ് നല്‍കുന്നതിനും ഈ ഉല്ലാസതീരം സാക്ഷിയായി. ഇടുക്കി അസോസിയേഷന്‍ അംഗമായ സിനിമാറ്റോഗ്രാഫര്‍ ശ്രീ സിജോ അബ്രാഹമിനെ മെമന്റോ നല്‍കി ആദരിച്ചു.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജിജി മാത്യു, മുന്‍ ജനറല്‍ സെക്രട്ടറിമാരായ പ്രീത് ജോസ്, സിബി ജോണ്‍, വൈസ് പ്രസിഡന്റ് ഷാജി മാക്കോളില്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.ഉല്ലാസതീരം വന്‍ വിജയമാക്കി തീര്‍ത്ത ഒരോ അംഗങ്ങള്‍ക്കും ട്രഷറര്‍ ജോമോന്‍ ജേക്കബ് നന്ദി അറിയിച്ചു.