Pravasimalayaly

ആഡംബരത്തെക്കുറിച്ച്‌ സൗദി രാജകുമാരന്‍

ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൗദി അറേബ്യയുടെ നിയുക്ത രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്റെ വ്യക്തിപരമായ ചെലവുകളില്‍ ഞാനൊരു ധനികനുമല്ല, ദരിദ്രനുമല്ല. അതേസമയം ഞാനൊരു ഗാന്ധിയല്ല, മണ്ടേലയുമല്ല, രാജകുമാരന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ ഭവനം എന്നറിയപ്പെടുന്ന ഫ്രഞ്ച് കൊട്ടാരം ഇദ്ദേഹത്തിന്റേതാണെന്ന് അടുത്തിടെയാണ് വ്യക്തമായത്. രാജ്യത്തെ പൊതുജനങ്ങള്‍ കൂടുതല്‍ മിതത്വം പാലിക്കണമെന്നും പുതിയ ടാക്സുകള്‍ അടിച്ചേല്‍പ്പിച്ച ശേഷം രാജകുമാരന്‍ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍

Exit mobile version