Sunday, October 6, 2024
HomeNewsആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി സർക്കാരിന്റെ വികലമായ നയത്തിന്റെ ഇര : കെ സുരേന്ദ്രൻ

ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി സർക്കാരിന്റെ വികലമായ നയത്തിന്റെ ഇര : കെ സുരേന്ദ്രൻ

സര്‍ക്കാരിൻ്റെ ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പട്ടികജാതി ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ വിവേചനമാണെന്നും ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാര്‍ത്ഥിനി സര്‍ക്കാരിൻ്റെ വികലമായ നയത്തിൻ്റെ ഇരയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.പട്ടിക ജാതി പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇൻ്റർനെറ്റ് സമാര്‍ട്ട് ഫോണ്‍, ടിവി കേബിള്‍ കണക്ഷന്‍ സംവിധാനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പട്ടിജാതി മോര്‍ച്ച സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കവും തയ്യാറെടുപ്പുകളുമില്ലാതെ ഓണ്‍ലൈൻ സംവിധാനം നടപ്പിലാക്കിയതിൻ്റെ ആദ്യത്തെ രക്തസാക്ഷിയാണ് മലപ്പുറം വളാഞ്ചേരി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യ. പഠിത്തത്തില്‍ വളരെ മിടുക്കിയായിരുന്ന ദേവിക പഠിത്തത്തിനാവശ്യമായ ഇൻ്റർനെറ്റോ, ടാബോ, ടെലിവിഷനോ ഇല്ലാത്തതിനാല്‍ മനംനൊന്തു ആത്മഹത്യ ചെയ്യുകയായിരുന്നു. ഗവണ്‍മെന്റിന്റെ കണക്കുപ്രകാരം ഏതാണ്ട് രണ്ട് ‌ലക്ഷത്തി അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റർനെറ്റ് സൗകര്യമില്ലെന്നാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇല്ല. സാഹചര്യം ഇത്രയും ഗുരുതമായിരിക്കെ സംസ്ഥാന ഗവണ്‍മെന്റ് എന്തിനാണ് ധൃതി പിടിച്ച് ഇത്തരം നടപടികള്‍ കൈകൊണ്ടത്. ഇത് പട്ടികജാതി ആദിവാസി പിന്നോക്ക വിഭാഗത്തില്‍പെട്ട കുട്ടികളോടുള്ള ക്രൂരമായ വിവേചനമാണ് പദ്ധതി തുടങ്ങുന്നതിനുമുമ്പ് യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും ആലോചനയും ഇല്ലാതെയാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരിട്ട് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, കൂടാതെ ഇന്റർനെറ്റ് സൗകര്യങ്ങള്‍ എത്താത്ത ആദിവാസി മേഖലകളില്‍ സാമൂഹ്യ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments