ലണ്ടൻ
ആദരസൂചകമായി കുഞ്ഞിന് ഡോക്ടർമാരുടെ പേര് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞപ്പോൾ തന്നെ പരിചരിച്ച ഡോക്ടർമാരുടെ പേരാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിന് ഇട്ടിരിയ്ക്കുന്നത്. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് ബോറിസ് കുഞ്ഞിന് പേരിട്ടത്.
നിക് പ്രൈസ്, നിക് ഹാര്‍ട്ട് എന്നീ ഡോക്ടര്‍മാരോടുള്ള ആദരസൂചകമായാണ് കുഞ്ഞിന് നിക്കോളാസ് എന്ന് പേര് ചേര്‍ത്തത്. വില്‍ഫ്രഡ് എന്നത് ബോറിസിന്റെ മുത്തച്ഛന്റെ പേരും ലോറി എന്ന പേര് കാരി സൈമണ്ടിന്റെ മുത്തച്ഛന്റെ പേരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബോറിസ് ജോൺസണും പങ്കാളി കാരി സൈമണ്ട്സിനും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. യുസിഎല്‍എച്ചിലെ എന്‍എച്ച്എസ് മെറ്റേണിറ്റി ടീമിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ എന്നെ നന്നായി പരിപാലിച്ചു. എന്റെ ഹൃദയം നിറഞ്ഞു.’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കൊറോണ വൈറസില്‍ നിന്ന് മുക്തനായി തിങ്കളാഴ്ചയാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. ജോൺസന്റെ ആറാമത്തെ കുഞ്ഞാണിത്.