ആദായ നികുതി പരിധിയില്‍ മാറ്റമില്ല; മധ്യവര്‍ഗത്തിന് നിരാശ

0
99

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആദായനികുതി പരിധിയില്‍ ഒരു മാറ്റവും നിര്‍ദ്ദേശിച്ചിക്കാതെയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല. ടാക്‌സ് സ്ലാബുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റ് പ്രഖ്യാപനങ്ങള്‍*ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും*മുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും*ത്സ്യസമ്പദ് പദ്ധതി വിപുലമാക്കും*കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കും*ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി*കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും*5 ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും*രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാലുല്‍പാദനം കൂട്ടും*പുതിയ റെയില്‍വേ ഇടനാഴി*സുരക്ഷിത യാത്രക്കായി നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും*മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും*വിമാനത്താവള വികസനം തുടരും*വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും*വ്യോമഗതാഗത മേഖലയും വിപുലീകരിക്കും*കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും*ഇ -വാഹനരംഗ മേഖല വിപുലമാക്കും*കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ നവീകരിക്കും*വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം**സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും*50 വര്‍ഷത്തിന്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ*പലിശരഹിത വായ്പ*ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

Leave a Reply