Pravasimalayaly

ആദ്യം ഗായത്രി ബാബു; പിന്നീട് ഗായത്രി നായരായത് എങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ മത്സരിക്കുന്ന ഇടതു സ്്ഥാനാര്‍ഥി ഗായത്രി ബാബുവല്ലേ.. അതോ ഗായത്രി നായരാണോ… അതേ ആദ്യപോസ്റ്ററില്‍ കണ്ട ഗായത്രി ബാബു തന്നെയാണ് രണ്ടാം പോസ്റ്ററില്‍ വന്ന ഗായത്രി നായര്‍.്. അപരയുടെ ഭീഷണിയെത്തുടര്‍ന്നാണ് പേരുമാറ്റേണ്ടി വന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഇതല്ല കാരണമെന്ന മറ്റൊരു വാദവുമുയരുന്നുണ്ട്.
എല്‍ഡിഎഫ് സിറ്റിങ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബുവിന്റെ മകളാണ് ഇക്കുറി വഞ്ചിയൂ!ര്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. പുതുമുഖ സ്ഥാനാര്‍ത്ഥി ഗായത്രി ബാബു എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ അടിച്ചത്. അതിനിടെയാണ് അപര സ്ഥാനാര്‍ത്ഥിയുടെ ഭീഷണി ഗായത്രിക്ക് നേരിടേണ്ടിവന്നത്. ഇതേത്തുട!ര്‍ന്നാണ് ഗായത്രിയുടെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കേണ്ടിവന്നത്.അപരയായി മറ്റൊരു ഗായത്രി എത്തിയതോടെ ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗായത്രി എസ് നായര്‍ എന്നാക്കി മാറ്റുകയായിരുന്നു. ഇതോടെ തന്റെ പേര് മാറ്റേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കേണ്ട അവസ്ഥയാണ് ഗ്രായത്രിക്ക്. എല്‍ഡിഎഫ് സ്ഥാനാ!ര്‍ത്ഥി പോസ്റ്റര്‍ മാറ്റി ജാതിപ്പേര് ചേര്‍ത്തു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.
വഞ്ചിയൂരില്‍ കഴിഞ്ഞ തവണ മൂന്ന് വോട്ടിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ബിജെപിയുടെ അപരന്‍ 41 വോട്ടാണ് പിടിച്ചത്. അതിനാല്‍ത്തന്നെ ഗായത്രിയുടെ അപരയ്ക്ക് കൂടുതല്‍ വോട്ട് പിടിക്കുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാ!ര്‍ത്ഥിയും സംഘവും.

Exit mobile version