Pravasimalayaly

ആദ്യ ഫലസൂചന ഒന്‍പതോടെ, ആദ്യം എണ്ണുക അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷ കണക്ക് ഇങ്ങനെ 

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും.ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. 

13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. ആദ്യം എണ്ണുക അയര്‍ക്കുന്നം പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകള്‍.അയര്‍ക്കുന്നം 15-28, അകലക്കുന്നം 29-42, അകലക്കുന്നം, കൂരോപ്പട 43-56, കൂരോപ്പട- മണര്‍കാട് 
 മണര്‍കാട് 57-70, മണര്‍കാട് 71- 84, മണര്‍കാട്, പാമ്പാടി 85-98, പാമ്പാടി 99-112, പാമ്പാടി, പുതുപ്പള്ളി 113-126, പുതുപ്പള്ളി 127-140, പുതുപ്പള്ളി, മീനടം 141-154, വാകത്താനം 155-168, വാകത്താനം 169-182 എന്നിങ്ങനെയാണ് പിന്നീടുള്ള ബൂത്തുകളിലെ വോട്ടെണ്ണല്‍.

ബസേലിയസ് കോളജിലെ 20 മേശകളിലാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിങ് യന്ത്രവും അഞ്ചു മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് ( ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. 

2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അകലക്കുന്നത് യുഡിഎഫിന് 1820 ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കഴിഞ്ഞതവണ മണര്‍ക്കാട്ട് ജെയ്ക്കിനായിരുന്നു ഭൂരിപക്ഷം. 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തില്‍ ജെയ്ക്കിന് ലഭിച്ചത്. പാമ്പാടിയില്‍ കേവലം 50 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വീട് നില്‍ക്കുന്ന പുതുപ്പള്ളിയില്‍ 2021ല്‍ യുഡിഎഫിന് 2634 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Exit mobile version