ആധാറുമായി ബന്ധിപ്പിക്കല്‍, സമയപരിധി പിന്നെയും നീട്ടി

0
50

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ജൂണ്‍ 30 വരെ നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) ആണു തീയതി നീട്ടിനല്‍കി ഉത്തരവിട്ടത്. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം.

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച് 31 ആയിരുന്നു. എന്നാല്‍ ഇതു പിന്നീട് സുപ്രിംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സി.ബി.ഡി.ടിയും ഉത്തരവിറക്കിയത്.

മാര്‍ച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Leave a Reply