ആനന്ദ് തെൽതുംടെയും ഗൗതം നവ്‌ലാഖയെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ് : വ്യാപക പ്രതിഷേധം

0
31

ന്യൂ ഡൽഹി

മനുഷ്യാവകാശ പ്രവർത്തകരായ ആനന്ദ് തെൽതുംടെയും ഗൗതം നവ്‌ലേഖയെയും അറസ്റ്റ് ചെയ്യുവാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. 2018 ൽ ഭീമ കോരഗാവിൽ ഉണ്ടായ അക്രമത്തിൽ പ്രതി ചേർത്താണ് അറസ്റ്റ്ന് നീക്കം. UAPA അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തുവാനാണ് നീക്കം. ഡോ ബി ആർ അംബേദ്കറുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകളുടെ ഭർത്താവ് കൂടിയായ തെൽതുംഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. ബഹുസ്വരതയ്ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ഈ ഭരണവർഗ്ഗ ഫാസിസം രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക് മേലുള്ള വെല്ലുവിളിയാണെന്ന് സംഘടനകൾ ആരോപിക്കുന്നു

Leave a Reply