Pravasimalayaly

ആന്തൂറിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ നിയമസഭയില്‍ ; പ്രതിപക്ഷബഹളത്തില്‍ സഭ സ്തംഭിച്ചു; പി.ജയരാജനെ അനുകൂലിച്ചാലും എതിര്‍ത്താലും മരിക്കുമെന്ന സ്ഥിതിയെന്ന് കെ.എം.ഷാജി

തിരുവനന്തപുരം: ആന്തൂറിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കെ.എം.ഷാജിയാണ് നോട്ടീസ് നല്‍കിയത്. വ്യവസായിയുടെ ആത്മഹത്യ അതീവ ദു:ഖകരമെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജന്‍ ഒരു രക്തസാക്ഷിയാണെന്നും അതില്‍ നിയമസഭയിലുള്ള 140 അംഗങ്ങള്‍ക്കും പങ്കെന്നും കെ.എം.ഷാജി ആരോപിച്ചു. പി.ജയരാജനെ പ്രവാസി വ്യവസായി കണ്ട് പരാതി നല്‍കിയതാണ്. നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ ചൊടിപ്പിച്ചത്. സിപിഎമ്മിന് സംസ്ഥാനത്ത് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കാം. എന്നാല്‍ പ്രവാസി വ്യവസായികള്‍ക്ക് വ്യവസായ സംരംഭം ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ഷാജി പറഞ്ഞു. പി.ജയരാജനെ അനുകൂലിച്ചാലും എതിര്‍ത്താലും കൊല്ലപ്പെടുന്ന സ്ഥിതിയാണ് കണ്ണൂരിലുള്ളതെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ കെ.എം. ഷാജി ആരോപിച്ചു. നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഷാജി സഭയില്‍ പറഞ്ഞു.

Exit mobile version