Pravasimalayaly

ആമസോൺ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ഓൺലൈൻ വിപണനരംഗത്തെ വൻകിട കമ്പനിയായ ആമസോൺ ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടുന്നു. ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക അപ്രൈസൽ നല്‍കിയ ചില ജീവനക്കാരോട് ലീവിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

റിക്രൂട്ട്മെന്‍റ് ടീമിലെ അറുപതോളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. കൂടുതൽ പേരെ കമ്പനി പിരിച്ചുവിടാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജീവനക്കാരെ പിരിച്ചുവിട്ട വിവരം കമ്പനി സ്ഥിരീകരിച്ചു.എന്നാൽ മുൻവര്‍ഷത്തെക്കാള്‍ നാലായിരം പേരെ ജോലിയ്ക്ക് എടുക്കുമെന്നും കമ്പനി അറിയിച്ചു.

Exit mobile version