ആരാധകന്റെ കാല്‍ തൊട്ട് വന്ദിച്ച് സെവാഗ്; സെല്‍ഫിയെടുത്തും വിശേഷങ്ങള്‍ പങ്കുവെച്ചും താരം(ചിത്രങ്ങള്‍)

0
30

ക്രിക്കറ്റ് താരങ്ങളെ സ്വന്തം പോലെ കണ്ട് ജീവനുതുല്യം ആരാധിക്കുന്ന നിരവധി ആരാധകരെ നാം കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തിനോടുള്ള ആരാധനയില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് മത്സരങ്ങള്‍ കാണാന്‍ വരെ ഇവരെത്തും. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിനെ കാണാനെത്തിയ ആരാധകന് ഒരു പ്രത്യേകതയുണ്ട്. ഈ ആരാധകന്‍ സെവാഗിന്റെ തലമൂത്ത ആരാധകനാണ്. പ്രായം 93. എങ്കിലും ക്രിക്കറ്റിനോടുള്ള സ്‌നേഹവും ഇഷ്ടതാരത്തോടുള്ള ആരാധനയും ഒട്ടും ചോര്‍ന്നിട്ടില്ല ഈ പ്രായത്തിലും. അതാണ് അദ്ദേഹത്തെ ഈ പ്രായത്തിലും സെവാഗിനെ കാണാന്‍ എത്തിച്ചത്.

അദ്ദേഹത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത സെവാഗ് കാല് വന്ദിച്ച് അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സേവാഗ് ഇപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മെന്ററായി പ്രവര്‍ത്തിച്ച് വരികയാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സേവാഗും 93കാരനായ ഓം പ്രകാശും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പതിനൊന്നാം സീസണില്‍ മികച്ച പ്രകടനമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നടത്തുന്നത്. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും അവര്‍ വിജയിച്ചിട്ടുണ്ട്. ഇത്തവണ രവിചന്ദ്ര അശ്വിനാണ് പഞ്ചാബിനെ നയിക്കുന്നത്.

Leave a Reply