Pravasimalayaly

ആരാവും മുഖ്യമന്ത്രി?

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്‌ രാജിവെച്ചതോടെ പുതിയ സർക്കാർ രൂപീകരിക്കുവാൻ ബിജെപി ശ്രമം തുടങ്ങി. മുഖ്യമന്ത്രി ആരാവും എന്ന സസ്പെൻസ് നിലനിർത്തിയാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചവ്ഹാൻറെ പേരാണ് സജീവമായി ഉള്ളതെങ്കിലും ദേശിയ നേതൃത്വം താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് റിപ്പോർട്ടുകൾ. ബിജെപി ചീഫ് വിപ്പ് നരോട്ടം മിശ്ര, വി ഡി ശർമ്മ എന്നിവരുടെ പേരുകളും സജീവ പരിഗണനയിൽ ഉണ്ട്. സിന്ധ്യക്ക് കേന്ദ്രം മന്ത്രിസഭയിൽ അവസരം നൽകിയാൽ നിലവിലെ അംഗമായ നരേന്ദ്ര സിംഗ് തോമർ മുഖ്യമന്ത്രി ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

Exit mobile version