ആരോപണ പ്രത്യാരോപണങ്ങളുമായി മന്ത്രിയും ഭരണപക്ഷഎംഎല്‍എയും

0
27

തിരുവനന്തപുരം: ഭരണപക്ഷത്തിലെ മന്ത്രിക്കെതിരെ സ്വന്തം മുന്നണിയിലെ എംഎല്‍എയായ കെ.ബി. ഗണേഷ് കുമാര്‍ രംഗത്തുവന്നതോടെ ആരോപണപ്രത്യാരോപണ വേദിയായി നിയമസഭ. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനെതിരെയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് വെട്ടിക്കുറക്കുന്നു എന്ന ആരോപണവുമായി എംഎല്‍എ രംഗത്തുവന്നത്. പഴയ കെഎസ്ആര്‍ടിസി മന്ത്രിയായിരുന്ന ഗണേഷിന്റെ പത്തനാപുരം മണ്ഡലത്തില്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നെന്ന ആരോപണവുമായാണ് എന്‍സിപി മന്ത്രിക്കെതിരെ തുറന്നടിച്ചത്. എംഎല്‍എയും മന്ത്രിയുമായി ആരോപണ പ്രത്യാരോപണവുമായി നിയമസഭയിലെ സബ്മിഷന്‍ വേദിയായപ്പോള്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും രംഗത്തുവന്നു. സ്വന്തം മണ്ഡലത്തിന്റെ പ്രശ്നമാണ് സബ്മിഷന്‍ വഴി ഉന്നയിച്ചതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും ഗണേഷ് ആവര്‍ത്തിച്ചപ്പോള്‍ മന്ത്രി ശശീന്ദ്രന്‍ സ്വഗതം ചെയ്തു. വിദ്യാര്‍ത്ഥികളുടെ കണ്‍സിഷന്‍ നല്‍കാതെയും ദൂര്‍ഘദൂര ബസ്സുകളെ റദ്ദാക്കിയും ഡിപ്പോകളെ ഇല്ലാതാക്കുകയുമാണ് നിലവില്‍ വകുപ്പ് ചെയ്യുന്നത്. താനും ഈ വകുപ്പില്‍ കുറച്ചുകാലം മന്ത്രിയായിരുന്നുന്നെന്നും ഗണേഷ് മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. എംഡി അടക്കമുള്ളവരെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും എന്നാല്‍ മന്ത്രി വിളിച്ചാല്‍ കെഎസ്ആര്‍ടിസി എംഡി വരുമോ എന്നും ഗണേഷ് കളിയാക്കി. പത്തനാപുരത്ത് 47 ഷെഡ്യൂളുകള്‍ നിലവില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ടെന്നും ഇതില്‍ 37 ഓര്‍ഡിനറിയും എട്ട് ഫാസ്റ്റ് പാസഞ്ചറും രണ്ട് സൂപ്പര്‍ ഫാസ്റ്റുകളും ഉണ്ട്. മിനിബസ്സുകള്‍ക്ക് മാത്രം കടന്നു ചെല്ലാന്‍ സാധിക്കുന്ന മലയോര മേഖലകളില്‍ കെഎസ്ആര്‍ടിക്ക് നിലവില്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നില്ല. ഇത് കെഎസ്ആര്‍ടിസിക്ക് മിനി ബസ്സുകള്‍ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി തിരിച്ചടിച്ചു. 2016-18 കാലയളവില്‍ 13000 കിലോ മീറ്ററാണ് ഗണേഷിന്റെ മണ്ഡലത്തില്‍ സര്‍വ്വീസ് നടത്തിയതെങ്കില്‍ ഇന്ന് 14480 കിലോമീറ്ററാണ് സര്‍വ്വീസ് നടത്തുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

Leave a Reply