Pravasimalayaly

ആര്യന്‍ ഖാന് ജാമ്യമില്ല,ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻസിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ വാദിച്ചു. കേസിൽ അറസ്റ്റിലായ ആര്യൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഷാരൂഖിന്‍റെ മകന്‍ ആര്യനും ആ കപ്പലിലുണ്ടായിരുന്നു. അടുത്ത ദിവസം ചോദ്യംചെയ്യലിന് ശേഷമാണ് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യന്‍റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. 

Exit mobile version