‘ആളുകൾ എങ്ങനെ ജീവിക്കും?’; അക്കൗണ്ട് മരവിപ്പിച്ചതിൽ ഹൈക്കോടതി ഇടപെടൽ, പൊലീസ് മേധാവി റിപ്പോർട്ട് നൽകണം

0
22

കൊച്ചി: യുപിഐ ഇടപാടുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയിൽ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. ഇത്തരത്തിൽ ‌അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് കോടതി ആരാഞ്ഞു.

യുപിഐ ഇടപാടിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആറു പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആർ പോലും ഇല്ലാതെയാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ കൃത്യമായ നിയമ നടപടി പാലിക്കേണ്ടതില്ലേയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി പറഞ്ഞു.

ഹർജികൾ ഈ മാസം 28ന് പരി​ഗണിക്കാൻ മാറ്റി.

Leave a Reply