‘ആള് കമ്മ്യൂണിസ്റ്റ്കാരനാണ് പക്ഷേ ഭക്തിയ്ക്ക് ഒരുകുറവുമില്ല’, സായിബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി സുരേന്ദ്രന്‍, മന്ത്രിയുടെ ‘ഭക്തിഭാവം’ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

0
31

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ‘ഭക്തിഭാവം’ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സത്യസായി ബാബയുടെ ചിത്രത്തിനു മുന്നില്‍ കടകംപള്ളി കൈകൂപ്പി നില്‍കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ദേവസ്വം മന്ത്രികൂടിയായ കടകംപള്ളിയുടെ ‘ഭക്തി’ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനമെന്നായിരുന്നു കടകംപള്ളി അന്ന് നല്‍കിയ വിശദീകരണം. അതിന് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരനായി തൊഴുതുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നപ്പോഴും വിവാദം ആളി.

ഇപ്പോള്‍ പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതു പരിപാടിയിലേതാണ് ചിത്രമെന്നു വ്യക്തമല്ല. ചിത്രത്തിനു താഴെ കടകംപള്ളിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ശൃംഗേരി മഠാധിപതി തിരുവനന്തപുരത്തു വന്നപ്പോള്‍ പങ്കെടുത്ത ചടങ്ങില്‍നിന്ന് സിംഹാസനം എടുത്തുമാറ്റാന്‍ കടകംപള്ളി പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. പൊതുവേദിയില്‍ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശൃംഗേരി മഠാധിപതിക്കായി ഒരുക്കിയിരുന്ന സിംഹാസനം പിന്നിലേക്ക് മാറ്റിയിട്ടത്. മന്ത്രിയുടെ നിലപാടിന് സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ കയ്യടിയായിരുന്നു ലഭിച്ചത്.ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ഭക്തിചിത്രങ്ങള്‍ വൈറല്‍ ആയത്.

Leave a Reply