പ്രമുഖ സിനിമ നടിയ്ക്ക് നേരെ അക്രമണമുണ്ടായതോടെയാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് രൂപം നല്‍കി. എന്നാല്‍ ഇതില്‍നിന്ന് നിരവധി നടിമാരാണ് മുഖംതിരിച്ച് നില്‍ക്കുന്നത്. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി നമിത. സിനിമയ്ക്ക് പുറത്തുള്ള വിവാദങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നാണ് നമിത പറയുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു. എന്തുകൊണ്ടാണ് ഡബ്ല്യൂസിസിയില്‍ അംഗമല്ലാത്തത് എന്ന ചോദ്യത്തിന് അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.
സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്‍മകളേയും നശിപ്പിക്കും നമിത പറഞ്ഞു.
ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപെന്നാണ് നമിത പറയുന്നത്. ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സമ്മര്‍ദ്ദവും തോന്നില്ലെന്നും നല്ല സിനിമകള്‍ വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ദിലീപിനൊപ്പമുള്ള കമ്മാരസംഭവമാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ദിലീപിന്റെ അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലും നമിതയാണ് നായിക.