കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗമുക്തി ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുളളവരില്‍ 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
ആശ്വസിക്കാൻ വകയില്ല, കേരളത്തിൽ ഇന്ന് 26 പേർക്ക് കൂടി കോവിഡ്
