Pravasimalayaly

ആസ്‌ട്രേലിയന്‍ വിസ കിട്ടാന്‍ ഇനി പാടുപെടും, നിയമം പുതുക്കി

www.hdnicewallpapers.com

മെല്‍ബണ്‍: തൊഴിലുടമയുടെ ഉത്തരവാദിത്തത്തില്‍ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി ആസ്‌ത്രേലിയ അസാധുവാക്കി. ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന വിസയാണ് അസാധുവാക്കിയത്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിഞ്ജാനവും ജോലി വൈദഗ്ധ്യവുമുള്ളവര്‍ക്ക് മാത്രമേ വിസ ലഭ്യമാകൂ. കൂടുതല്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വിസ പദ്ധതിയാണ് മാര്‍ച്ച് 18 മുതല്‍ പുതുക്കിയത്.

വിദേശികളെ നാലു വര്‍ഷത്തേക്ക് നിയമിക്കാന്‍ ബിസിനസുകാരെ അനുവദിക്കുന്നതാണ് 457 വിസ പദ്ധതി. ഈ വിസയില്‍ അടുത്ത ബന്ധുക്കളെയും കൂടെ താമസിപ്പിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. നാലുവര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കുമുള്ള വിസകള്‍ക്കുള്‍പ്പെടെ നിയമം ബാധകമാണ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, നല്ല ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. വിസ അപേക്ഷകരുടെ ക്രിമിനല്‍ പശ്ചത്തലവും പരിശോധിക്കും.

Exit mobile version