Monday, November 25, 2024
HomeNewsKeralaആൽഫൈനെ കൊന്നത് ജോളി തന്നെ, സയനൈഡിൽ വിരൽ മുക്കി കുഞ്ഞിന് കൊടുത്ത ബ്രഡിൽ തേച്ചെന്ന് കുറ്റസമ്മതം

ആൽഫൈനെ കൊന്നത് ജോളി തന്നെ, സയനൈഡിൽ വിരൽ മുക്കി കുഞ്ഞിന് കൊടുത്ത ബ്രഡിൽ തേച്ചെന്ന് കുറ്റസമ്മതം

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്നെയാണ് ഷാജുവിന്റെ ഒന്നര വയസുള്ള കുട്ടി ആൽഫൈനിനെ കൊന്നതെന്ന് പൊലീസ്. ആൽഫൈനെ കൊന്നത് താൻ തന്നെയാണെന്ന് ജോലി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പൊലീസ് പറഞ്ഞു. ആൽഫൈനായി കരുതിവെച്ച ബ്രെഡിൽ ജോളി സയനൈഡ് പുരട്ടുകയായിരുന്നു. പക്ഷെ ബ്രെഡ് നൽകിയത് ഷാജുവിന്റെ സഹോദരിയാണെന്ന് മാത്രം.

ഷാജുവിന്റെ സഹോദരിയാണ് ആൽഫൈനായി ബ്രെഡ് കരുതിവെച്ചിരുന്നത്. ഈ ബ്രഡിൽ കൈയിൽ കരുതിയിരുന്ന സയനൈഡ് കുപ്പിയിൽ വിരൽ മുക്കി ജോളി ബ്രെഡിൽ പുരട്ടുകയായിരുന്നു. ഇതോടെ ആറുകൊലപാതകങ്ങളും ചെയ്തത് ജോലി തന്നയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.. ഷാജുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട ജോളി ഇതിന് ആൽഫൈൻ തടസമാകുമെന്ന് കണ്ടതിനാലാണ് കൊന്നത്

പുറത്ത് വിട്ടെങ്കിലും ഷാജുവിനെയും നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ കൂടുതല്‍ തെളിവെടുപ്പിനായി വിളിച്ചു വരുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

പഴയതിൽ നിന്ന് വ്യത്യസ്തമായി ജോളി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇത് ചോദ്യം ചെയ്യൽഎളുപ്പമാക്കുന്നതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments