ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

0
32

വാലറ്റം മിന്നിയപ്പോള്‍, തകരുകയായിരുന്ന ഇന്ത്യക്ക് പുതുജീവന്‍. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അപ്രതീക്ഷിത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ചത് 272 റണ്‍സ് ലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ചാം ദിനത്തില്‍ എട്ട് വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്കായി എട്ടാം വിക്കറ്റില്‍ ഷമിയും ബുംറയും ചേര്‍ന്ന് 89 റണ്‍സ് ചേര്‍ത്തു.

ഏകദിനത്തിന് സമാനം ബാറ്റ് വീശിയ ഷമി 70 പന്തില്‍ 56 റണ്‍സെടുത്തു. ആറു ഫോറും ഒരു സിക്സും ഷമിയുടെ ബാറ്റില്‍ നിന്ന് പറന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ഷമി നേടുന്ന രണ്ടാം അര്‍ധ ശതകമാണിത്. 64 പന്തില്‍ 34 റണ്‍സാണ് ബുംറയുടെ സമ്പാദ്യം. ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി ഋഷഭ് പന്ത് കൂടാരം കയറി. 22 റണ്‍സ് മാത്രമാണ് പന്തിന് എടുക്കാനായത്. പിന്നാലെ 16 റണ്‍സെടുത്ത ഇശാന്ത് ശര്‍മയും പുറത്തായി. തുടര്‍ന്നാണ് ബുംറയുടെയും ഷമിയുടെയും കൂട്ടുകെട്ടിന് ലോര്‍ഡ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

Leave a Reply