ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.
ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.ഇന്ത്യന്‍ സമയം ഇന്നു രാത്രി പത്തരക്കാണ് മല്‍സരം തുടങ്ങുക.ഷെഫീല്‍ഡ് യുണൈട്ടഡ് ഹോം ഗ്രൌണ്ടായ ബ്രമാള്‍ ലേനില്‍ വച്ചാണ് മല്‍സരം.പോയിന്‍റ് ടേബളില്‍ എട്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.ഷെഫീല്‍ഡ് യുണൈറ്റഡ് ആകട്ടെ പത്താം സ്ഥാനത്തും.ഇന്നതെ മല്‍സരം ജയിക്കുകയാണെങ്കില്‍ ടോട്ടന്‍ഹാമിനും ഷെഫീല്‍ഡ് യുണൈറ്റഡിനും ഏഴാം സ്ഥാനം ലഭിക്കുന്നതായിരിക്കും.
ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനില ആയിരുന്നു ഫലം.ജുവാന്‍ ഫോയിത് ജഫേറ്റ് ടങ്ങാന എന്നിവര്‍ പരിക്ക് മൂലം പുറത്തിരിക്കും.ഇനിയുള്ള നാല് മല്‍സരങ്ങള്‍ പത്ത് ദിവസത്തിനുളില്‍ നടക്കുന്നതിനാല്‍ മോറിഞ്ഞോ കളിക്കാരെ ബുദ്ധിപരമായി വിനിയോഗിക്കേണ്ടി വരും.അടുത്ത ഞായാറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ലണ്ടന്‍ ഡെര്‍ബി നടക്കുക