മാഞ്ചെസ്റ്റര്‍: മലയാളി എവിടെ ചെന്നാലു തമ്മില്‍ തല്ലിന് ഒരു കുറവുമില്ല. ആ തല്ല് ലൈവായി കാണുക്കുന്നതിന് ഒരു മടിയുമില്ല. ഇത് മറ്റൊന്നുമല്ല. ബ്രിട്ടണിലെ ചില മലയാളി അസോസിയേഷനുകള്‍ തമ്മിലുള്ള തല്ലാണ്. അസോസിയേഷന്‍ ഏതെന്നോ കാരണം എന്തെന്നോ വിശദമാക്കാന്‍ പ്രവാസി മലയാളിഡോട്ട് കോമിന് താത്പര്യമില്ല. കേരളത്തിലെ രാഷ്ട്രീയക്കാരെ എന്തിനും കുറ്റംപറയുന്ന യൂറോപ്പില്‍ താമസിക്കുന്ന അസോസിയേഷന്‍ ഭാരവാഹികളേ നിങ്ങള്‍ക്ക് നാണമില്ലേ വിദേശരാജ്യത്തുപോയി തല്ലുകൂടാന്‍. അസോസിയേഷനുകളുടെ പേരില്‍ തല്ലുകൂടിയാല്‍ നിമിഷനേരത്തിനുള്ളില്‍ അത് വാര്‍ത്തയായും പുറത്തുവരാറുണ്ട്. ഈ അടുത്ത ദിവസം വന്ന വാര്‍ത്ത യുകെയിലെ മലയാളികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ രൂപീകരിച്ച ഫോബ്മ എന്ന സംഘടനയെ സംബന്ധിച്ചാണ്. ഫോബ്മ ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ തമ്മിത്തല്ലി പിളര്‍ന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ഷിക പൊതുയോഗത്തിലാണ് പിളര്‍പ്പ് പൂര്‍ണമായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രസിഡന്റ് അജിത് പാലിയത്തിന്റെയും സെക്രട്ടറി അജിമോന്‍ ഇടക്കരയുടേയും നേതൃത്വത്തില്‍ ഇരു ഗ്രൂപ്പുകളായി തിരിഞ്ഞാണ് യോഗത്തില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്. കേരളത്തിലെ രാഷ്ട്രീയക്കാരെ കുറ്റം പറയുന്ന യൂറോപ്യന്‍ മലയാളി സംഘടനയുടെ തലപ്പത്തുള്ളവര്‍ തമ്മില്‍ത്തല്ലി മുണ്ടുരിയല്‍ ഉണ്ടാവാതിരുന്നാല്‍ ഭാഗ്യം. ബ്രിട്ടനില്‍ അസോസിയേഷനുകള്‍ തമ്മിലുള്ള ചെളിവാരി ഏറല്‍ തുടര്‍ക്കഥയാവുകയാണ്. ആരു നിയന്ത്രിക്കും ഇവരെ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.