ഇടിമുറി നിറയെ ഉത്തരക്കടലാസുകള്‍

0
29

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫിസെന്ന ഇടിമുറി നിറയെ സര്‍വകലാശാല ഉത്തരക്കടലാസുകള്‍. സഹപാഠിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിന്റ് ശിവരഞ്ജിത്തിന്റെ വീ്ട്ടില്‍ നിന്നു സര്‍വകലാശാലയുടെ ഉത്തരക്കടലാസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനുള്ളിലെ എസഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കോളജ് യൂണിറ്റ് റൂമില്‍ നിന്നും ചാക്കിനുള്ളില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയത്. ഇതോടൊപ്പം കോളജ് അധ്യാപകന്റെ സീലും ഉണ്ടായിരുന്നു. കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അഡീ.ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി യൂണിറ്റ് റൂം വൃത്തിയാക്കിയപ്പോഴാണ് സര്‍വകലാശാല ആന്‍സര്‍ ഷീറ്റുകള്‍ കണ്ടെടുത്തത്. യൂണിവേഴ്‌സിറ്റി കോളജിലെ സ്‌റ്റേജിന് പിന്നിലുള്ള രണ്ടുമുറിയാണ് എസ്എഫ്‌ഐയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്. ഇവിടെ വച്ചാണ് എസ്എഫ്‌ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്‌മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിലായതോടെ ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ച് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരും പൊലീസിന്റെ പിടിയിലായി. അതേസമയം കത്തിയെടുത്ത് അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു.

Leave a Reply