Friday, November 22, 2024
HomeNewsKeralaഇടുക്കി അസോസിയേഷന്‍ കുവൈറ്റും, ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയും ചേര്‍ന്നുനടപ്പിലാക്കിയ ഭവനനിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ കൈമാറ്റം നടത്തി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റും, ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയും ചേര്‍ന്നുനടപ്പിലാക്കിയ ഭവനനിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ കൈമാറ്റം നടത്തി

ഇടുക്കി: സമൂഹത്തിലെ തഴെക്കിടയിലുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഇടുക്കി അസസോസിസേഷന്‍ കുവൈറ്റും ഗോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയും ചേര്‍ന്നുനടപ്പിലാക്കിയ ഭവനനിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ കൈമാറ്റം നടത്തി. കുടുംബക്ഷേമനിധിയിലേക്കുള്ള സ്ഥിരനിക്ഷേപമായ 2,50,000 രൂപയുടെ രേഖസമര്‍പ്പണവും ഇതോടൊപ്പം നിര്‍വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ നവനീത് ജയചന്ദ്രന്റെയും വല്യമ്മ ശ്രീമതി പൊന്നമ്മ രാമകൃഷ്ണന്റെയും വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീടിന്റെ താക്കോല്‍ കൈമാറ്റം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി. ബിനു നിര്‍വഹിച്ചു.

കുടുംബക്ഷേമനിധിയിലേക്കുള്ള സ്ഥിരനിക്ഷേപമായ 2,50,000 രൂപയുടെ രേഖാസമര്‍പ്പണം പീരുമേട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസിയാമ്മ ജോസ് നിര്‍വഹിച്ചു. ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് അഡൈ്വസറി ബോര്‍ഡ് അംഗം ശ്രീ. ഐവി അലക്സ് പരുന്തുവീട്ടില്‍ പരിപാ ടികള്‍ക്ക് നേതൃത്വം നല്‍കുകയും നവനീതിനും, പദ്ധതിയുടെ നിര്‍മ്മാണനടത്തിപ്പിന് സഹകരിച്ച ശ്രീ. സ്‌കറിയാ ജോസഫ് (പാപ്പച്ചന്‍) ഇളംതുരുത്തില്‍നുമുള്ള മെമന്റോ കൈമാറുകയും ചെയ്തു. ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. റോയി. ജോസഫ് , അലന്‍ മൂക്ക ന്‍ത്തോട്ടത്തില്‍, പഞ്ചായത്ത് അംഗം ശ്രീ ഇ.പി. വര്‍ക്കി, മറ്റ് വാര്‍ഡ് മെമ്പേഴ്സ്, ഇടവക വികാരി Rev. Fr. സോബിന്‍ പരിന്തിരിക്കല്‍ നിരവധി പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കുവൈറ്റ് ആസ്ഥാനമായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയുടെ 25ാം വാര്‍ഷികത്തോടെ അനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭവന പദ്ധതികളുടെ ഭാഗമായാണ് ഈ പ്രോജക്ടില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ പങ്കാളികളായത്. 2006 ല്‍ രൂപീകരിച്ച ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്, കഴിഞ്ഞ 11 വര്‍ഷങ്ങളായി അരകോടിയിലധികം രൂപയുടെ സഹായങ്ങള്‍ ജില്ലയുടെ വിവിധഭാഗങ്ങളിലായി നാടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം അംഗങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭാസ സ്‌കോളര്‍ഷിപ്പുകള്‍, ചികിത്‌സാസഹായം, സ്വയം തൊഴില്‍ സഹായങ്ങള്‍, ഹൗസിംഗ് പ്രോജക്ടുകള്‍, തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ IAK-Dewdrops എന്ന പേരില്‍ ഏകോപിപ്പിക്കുകയും അതിന്റെ ഭാഗമായി മാതാപിതാക്കള്‍ നഷ്ടപ്പെട്ട നവനീത് ജയചന്ദ്രന്‍ എന്ന കുട്ടിക്ക് വേണ്ടിപെരുവന്താനം പഞ്ചായത്തിലെ ഈ ഭവനനിര്‍മാണ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുകയുമായിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി ഇടുക്കി അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും സഹായവും പ്രശംസനീയമാണ്. ഇടുക്കി അസസോസിസേഷന്‍ കുവൈറ്റ് പ്രസിഡന്റ് ബിജു പി. ആന്റോ, ജനറല്‍ സെക്രട്ടറി മാത്യു അരീപ്പറമ്പില്‍, ട്രഷറര്‍ ജോമോന്‍ ജേക്കബ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്തത്തില്‍ പദ്ധതി ഏകോപിപ്പിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments