Pravasimalayaly

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഈദ്-ഓണം ആഘോഷം ഫ്ലയർ പ്രകാശനം ചെയ്തു

കുവൈറ്റ്: ‘ഉത്രാടപ്പൂനിലാവ് 2018 ‘എന്ന പേരില്‍ ഈ വര്‍ഷത്തെ ഈദ് ഓണം ആഘോഷം ഫിന്റ്റാസ് കോ ഓപ്പറേറ്റീവ് വെഡിംഗ് ഹാളില്‍ വച്ച്, സമുചിതമായി ആഘോഷിക്കുവാന്‍ ഇടുക്കി അസോസിയേഷന്‍ ഭരണ സമിതി ഒരുങ്ങുന്നു.ഫഹാഹീല്‍ തക്കാര റസ്റ്റോറന്റില്‍ നടന്ന ഫ്‌ലയര്‍ പ്രകാശനം നിഗുമത് റസ്റ്റോറന്റ് ഗ്രൂപ്പ് എംഡി ശ്രീ മുഹമ്മദ് ക്യൂദരി നിര്‍വ്വഹിച്ചു.തക്കാര റസ്റ്റോറന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ശ്രീ ഷാഫി, ബ്രാഞ്ച് മാനേജര്‍ ആന്റോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ പ്രശസ്ത സിഗിംഗ് കപ്പിള്‍ ശ്രീമതി ലല്ലു ടീച്ചറും ഭര്‍ത്താവ് അനൂപും നാട്ടില്‍ നിന്നും എത്തിച്ചേരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ പ്രശസ്തരായ ഇവരുടെ ഗാനമേളക്കൊപ്പം, ഇടുക്കി
അസോസിയേഷന്‍ അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന മൈലാഞ്ചി മൊഞ്ചുള്ള ഓണം എന്ന ദൃശ്യാവിഷ്‌കാരം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ ആഗോള വിഭാഗമായ ഇടുക്കി അസോസിയേഷന്‍ ഗ്ലോബല്‍ ഏര്‍പ്പെടുത്തിയ ഇടുക്കി സാഹിത്യ അവാര്‍ഡ് പ്രഖ്യാപനവും, ഇടുക്കിയുടെ ഹൃദയ മുദ്ര പതിഞ്ഞ സാഹിത്യ സമാഹാരം പ്രകാശനവും ഓഗസ്റ്റ് 24 ന് തഥവസരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് പ്രീത് ജോസ് പള്ളിക്കമ്യാലില്‍, ജനറല്‍ സെക്രട്ടറി ഐവി അലക്‌സ് പരുന്തുവീട്ടില്‍, ട്രഷറര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യും.പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജിജി മാത്യു, ജോയിന്റ് കണ്‍വീനര്‍മാരായ ജോസഫ് മൂക്കന്‍ തോട്ടത്തില്‍, ബെന്നി അഗസ്റ്റിന്‍ എന്നിവരോടൊപ്പം, വിവിധ
പ്രോഗ്രാം കമ്മറ്റികളെ പ്രതിനിധീകരിച്ച് ,ബിജു പി ആന്റോ ,മാത്യു അരീപ്പറമ്പില്‍, സണ്ണി മണര്‍ക്കാട്ട്, ബാബു ചാക്കോ, തോമസ് വേഴാമ്പശ്ശേരില്‍,ജോബിന്‍സ് ജോസഫ്, സോജന്‍ മാത്യു, സിജു എം ചാക്കോ, ബാബു
സെബാസ്റ്റ്യന്‍, ബിനോ ജോസഫ്, അലന്‍ മൂക്കന്‍ തോട്ടത്തില്‍, ജോബി ജോസഫ്,സിബി ജോണ്‍, നൗഷാദ് കരീം, ബിജോ തോമസ്, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഫ്‌ലയര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു

Exit mobile version