ഇടുക്കി ജില്ലയില്‍ 25ന് ഹര്‍ത്താല്‍

0
32

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 25ന് യുഡിഎഫ് ഹര്‍ത്താല്‍. ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഇരുപത്തഞ്ചിലേക്കു മാറ്റുകയായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.

മൂന്നാര്‍ മേഖലയില്‍ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply